‘തൃഷ ഒരു ബൈസെക്ഷ്വൽ ആണ്, തൃഷയുടെ കരവലയത്തിലാണ് വിജയ്’: ഗുരുതര ആരോപണവുമായി സുചിത്ര Trisha Krishnan Targeted Amidst Vijay's Divorce Controversy
Mail This Article
തമിഴ് സിനിമയിലെ സൂപ്പർതാരവും ടി വി കെ അധ്യക്ഷനുമായ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് തൃഷ നേരിടുന്നത്. ഇപ്പോഴിതാ, ഈ സംഭവവുമായി ബന്ധപ്പെട്ട് തൃഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര രാമദുരൈ.
സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്നും തൃഷ ഒരു ബൈസെക്ഷ്വൽ ആണെന്നും സുചിത്ര പറയുന്നു.
‘തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും’.– സുചിത്ര പറയുന്നതിങ്ങനെ.
വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ സംഗീത പറയുന്നത്. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.