ADVERTISEMENT

തമിഴ് സിനിമയിലെ സൂപ്പർതാരവും ടി വി കെ അധ്യക്ഷനുമായ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് തൃഷ നേരിടുന്നത്.

27 വർഷത്തോളമായി തമിഴ്, തെലുഗു, കന്നഡ, മലയാളം സിനിമകളില്‍ നിറഞ്ഞുനിൽക്കുന്ന തൃഷ 42 വയസ്സിലും സിംഗിളായി തുടരുകയാണ്. ഇതിനിടെ പല പ്രണയ ഗോസിപ്പുകളിലും താരത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. തൃഷയുടെ വിവാഹം ഉടൻ എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനൊന്നും യാതൊരു ശ്രദ്ധയും നൽകാത്ത തൃഷ ചിലപ്പോഴൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അങ്ങനെയൊരു പ്രതികരണമാണ് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് സംഭവം.

ADVERTISEMENT

ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിക്കൊപ്പം തൃഷയുടെ വിവാഹം ഉറപ്പിച്ചെന്നും ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ചുവെന്നും ഉടനെ വിവാഹം നടക്കുമെന്നുമെല്ലാം ഒരു ഓൺലൈൻ മാധ്യമമാണ് വാർത്ത നൽകിയത്. തൃഷയുടെ വരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും, രണ്ട് കുടുംബങ്ങൾക്കും വർഷങ്ങളായി പരസ്പരം അറിയാമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ വാർത്ത ചർച്ചയായതോടെ തൃഷ പ്രതികരണവുമായി രംഗത്തെത്തി.

‘ആളുകൾ എന്റെ ജീവിതം എനിക്കു വേണ്ടി പ്ലാൻ ചെയ്യുമ്പോൾ എനിക്കത് വളരെ ഇഷ്ടമാണ്. അവർ ഹണിമൂണും പ്ലാൻ ചെയ്യുന്നതിനായി ഞാൻ കാത്തിരിക്കുന്നു’ എന്നാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയായി അന്നു കുറിച്ചത്.

ADVERTISEMENT

ഇപ്പോഴിതാ വിജയ്–സംഗീത വിവാഹ ബന്ധത്തിലെ വിള്ളലുകളിലൂടെ തൃഷ വീണ്ടും ഗോസിപ്പുകൾക്ക് ഇരയാകുന്നു. വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ സംഗീത പറയുന്നത്. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.

Trisha Krishnan Faces Cyberbullying Amid Vijay-Sangeetha Divorce Rumors:

Trisha Krishnan is once again embroiled in gossip following allegations of an extramarital affair by Thalapathy Vijay's wife, Sangeetha. The actress is facing intense cyberbullying amid rumors linking her to Vijay's marital issues, which has brought back her sharp retort to past wedding rumors.

ADVERTISEMENT
ADVERTISEMENT