‘സ്വഭാവത്തിലെയും ജീവിതശൈലിയിലെയും വ്യത്യാസങ്ങൾ മനസ്സിലായി, ഇടയ്ക്കിടെ വലിയ വഴക്കുകള്‍’: ഹൻസിക വിവാഹമോചിതയായി Hansika Motwani Divorces Sohael Khaturia After Two Years of Marriage
Mail This Article
നടി ഹൻസിക മൊത്വാനി വിവാഹമോചിതയായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഹൻസികയ്ക്കും സോഹേൽ ഖതൂരിയയ്ക്കും വിവാഹമോചനം അനുവദിച്ചു. പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചതും കോടതിയെ സമീപിച്ചതും. വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ ജീവനാംശത്തെയോ സംബന്ധിച്ച അവകാശവാദങ്ങൾ വേണ്ടെന്ന് വച്ചതായും റിപ്പോർട്ട് ഉണ്ട്.
ഏകദേശം രണ്ട് വർഷം മാത്രമാണ് ഇവർ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 2024 ജൂലൈ 2 മുതൽ ഇവർ വേർപിരിഞ്ഞു താമസിക്കുകയാണ്. ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ അനുരഞ്ജിപ്പിക്കാനും ഒരുമിച്ച് ജീവിക്കുവാനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.
വിവാഹശേഷം സ്വഭാവത്തിലെയും അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങൾ മനസ്സിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബവൃത്തങ്ങളിൽ നിന്നും പറയുന്നു.
ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. 2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ 6 എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയും ജിയോസിനിമയിൽ റിലീസ് ചെയ്തിരുന്നു.