രശ്മികയേക്കാൾ 16 വയസ്സിന് ഇളയ അനിയത്തി, ഷിമാന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ A Glimpse of Rashmika Mandanna's Sister at Her Wedding
Mail This Article
വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഇരുവരും മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. ഇതിൽ രശ്മിക പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെ ഏറ്റവും വലിയ ആകർഷണം താരത്തിന്റെ സഹോദരി ഷിമാന്റെ സാന്നിധ്യമാണ്. ഇതാദ്യമായാണ് തന്റെ വിവാഹചടങ്ങിൽ നിന്നുള്ള സഹോദരിയുടെ ചിത്രം രശ്മിക പങ്കുവയ്ക്കുന്നത്.
രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹചിത്രങ്ങളിലും മെഹന്ദി ആഘോഷങ്ങളിലും സന്തോഷത്തോടെ നിറസാന്നിധ്യമായി ചേച്ചിക്കൊപ്പം നിൽക്കുന്ന ഷിമാനെ ആരാധകർ കണ്ടു.
‘25.02.26, അത് പ്രധാനത്തിന്റെയും മെഹന്ദിയുടെയും വൈകുന്നേരമായിരുന്നു. എല്ലാം അത്രമേൽ മനോഹരമായിരുന്നു, പക്ഷേ സമയം പോയതറിഞ്ഞില്ല...എത്ര സുന്ദരമായ ഒന്നാണ് നിങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. തൊറാണി, ഈ ദിനം ഞങ്ങൾക്ക് ഇത്രമേൽ സവിശേഷമാക്കിയതിന് നന്ദി’.– ചിത്രങ്ങൾക്കൊപ്പം രശ്മിക മന്ദാന കുറിച്ചു.
രശ്മികയേക്കാൾ 16 വയസ്സിന് ഇളയയാളാണ് ഷിമാൻ. മകളെപ്പോലെയാണ് കുഞ്ഞനിയത്തിയെ താരം പരിഗണിക്കുന്നത്. രശ്മികയുടെ താരപദവി ഷിമാന്റെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ രശ്മികയുടെ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.