ADVERTISEMENT

തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ ദാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സൈബര്‍ ലോകത്ത് ചർച്ചയാകുന്നു. വൈകാരികമായി പങ്കുവച്ച കുറിപ്പിൽ താൻ അതീവ ദുഃഖിതനാണെന്ന സൂചനയാണ് താരം നൽകുന്നത്.

‘‘ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ അതിനെ എങ്ങനെ മറികടക്കാൻ സാധിക്കും?’’- കുറിപ്പിലൂടെ താരം ചോദിക്കുന്നു. അർജുൻ ദാസ് പ്രണയത്തകർച്ചയിലാണോ എന്നാണ് ആരാധകരുടെ സംശയം.

ADVERTISEMENT

ദിവസങ്ങള്‍ക്ക് മുന്‍പ് അർജുൻ ഒരു യുവതിയുടെ തോളിൽ കൈവച്ചു പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രം വൈറലായിരുന്നു. ഒപ്പമുള്ളത് ആരാണെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നില്ല. ഇതേ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായും താരം പങ്കുവച്ചിട്ടുണ്ട്. എന്നാൽ പ്രണയത്തിലാണെന്ന സൂചനയൊന്നും നടൻ നൽകിയില്ല. 

മലയാളത്തിലെ യുവനടിയുമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇവർ തന്നെ വാർത്ത നിഷേധിച്ചെത്തുകയും ചെയ്തു. അതേസമയം, പുതിയ പോസ്റ്റ് സിനിമാ പ്രമോഷന്റെ ഭാഗമാണോയെന്നും മറ്റുചിലർ ചോദിക്കുന്നുണ്ട്. സംഭവത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT
Arjun Das's Latest Instagram Post: Love, Loss, or Promotion?:

Arjun Das's recent Instagram story has sparked widespread discussion across cyberspace, with the Tamil actor hinting at profound sadness and heartbreak. Fans are speculating about a potential romantic breakup following his emotional post asking how to overcome someone breaking your heart.

ADVERTISEMENT
ADVERTISEMENT