ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാർ തലകുത്തനെ മറിഞ്ഞു: നടി ഹര്‍ഷില്‍ കാലിയയ്ക്ക് ദാരുണാന്ത്യം Actress Harshil Kaliya Dies in Tragic Car Accident
Mail This Article
×
നടിയും മോഡലുമായ ഹര്‍ഷില്‍ കാലിയ വാഹനാപകടത്തില്‍ മരണപ്പെട്ടു. 30 വയസ്സായിരുന്നു. ജയ്പുരിലെ ഷിപ്ര പഥ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍, ഡിവൈഡറിലേക്ക് ഇടിച്ച് കയറി തലകുത്തനെ മറിയുകയായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ നിന്നും ഹര്‍ഷിലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനില്ല. തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
‘ക്രൈം നെക്സ്റ്റ് ഡോര്‍’ എന്ന വെബ് സീരിസില്‍ അഭിനയിച്ചു വരികയായിരുന്നു താരം. ന്യൂസ് ചാനലില്‍ വാര്‍ത്താ അവതാരകയുമായിരുന്നു.
Actress Harshil Kaliya Dies in Tragic Car Accident: