ADVERTISEMENT

സിനിമയിൽ വരുന്നതിന് മുൻപ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് തുറന്ന് പറഞ്ഞ് തെന്നിന്ത്യയുടെ പ്രിയനടി കയാദു ലോഹർ.

‘സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐ ടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ’.– കയാദു ലോഹർ പറഞ്ഞു.

ADVERTISEMENT

വിനയൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്നെ മലയികൾക്ക് പരിചിതമായ നടിയാണ് കയാദു. പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ എന്ന ചിത്രത്തിലൂടെയാണ് കയാദു താരമായത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ഗെയിം, ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുള്ളത്.

ADVERTISEMENT
Kayadu Lohar: From Starbucks to Stardom:

Kayadu Lohar, a beloved South Indian actress, has openly shared her journey before entering the film industry. She revealed working various jobs, including at Starbucks and clothing stores, and even in IT companies, humorously admitting her limited laptop skills during her training periods.

ADVERTISEMENT
ADVERTISEMENT