‘എന്തോന്നാ അണ്ണാ ഇത്...’: തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവെച്ചുകിടന്ന് മൻസൂർ അലിഖാൻ Tamil Actor's Dramatic Election Protest on Railway Tracks
Mail This Article
തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവെച്ചുകിടന്ന് തമിഴ് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാൻ. ചൊവ്വാഴ്ച തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിൽ തലവെച്ചത്. പോലീസെത്തി നടനെ പാളത്തിൽനിന്ന് മാറ്റുകയായിരുന്നു. പാളത്തിൽ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും പൊലീസ് കേസെടുത്തു.
കല്ലക്കുടിയിൽ എത്തിയപ്പോൾ, തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 1953-ൽ മുൻമുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി പാളത്തിൽ തലവച്ചത് മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നുമാണ് മൻസൂർ അലിഖാന്റെ ന്യായീകരണം.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.