ഹിമാനിയെ ജീവിതസഖിയാക്കിയത് 6 വർഷം മുൻപ്, വിവാഹവിശേഷം 3 വർഷം ലോകത്തെ അറിയിച്ചില്ല: പ്രഭുദേവയുടെ മകളുടെയും ഭാര്യയുടെയും ചിത്രം വൈറൽ Prabhu Deva's Family Unveiled: Rare Photos of Wife Himani Singh and Child Surface
Mail This Article
നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുടെ ഭാര്യ ഹിമാനി സിംഗിന്റെയും കുഞ്ഞിന്റെയും ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടി രംഭയാണ് പ്രഭുദേവയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കല്യാണം കഴിഞ്ഞിട്ട് 6 വര്‍ഷത്തോളമായെങ്കിലും പ്രഭുദേവയുടെ ഭാര്യ ഹിമാനി സിംഗിന്റെയും മകളുടെയും പുതിയ ചിത്രങ്ങളൊന്നും ആരാധകർ കണ്ടിരുന്നില്ല. 2020 – ല്‍ ആയിരുന്നു പ്രഭുദേവയുടെയും ഹിമാനിയുടെയും വിവാഹം. വിവാഹം അതീവ രഹസ്യമായിരുന്നു.
വിവാഹത്തിനു ശേഷം 3 വര്‍ഷം കഴിഞ്ഞ്, ഒരു ടിവി ഷോയില്‍ തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് പ്രഭുദേവ ഭാര്യയെ ലോകത്തിനു പരിചയപ്പെടുത്തിയത്.
1995 ല്‍ ആയിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. റംലത്തായിരുന്നു ഭാര്യ. ആ ബന്ധത്തില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയത്തിന്റെ പേരിലാണ് ഇവർ പിരിഞ്ഞത്.