ADVERTISEMENT

സിനിമ ഉപേക്ഷിച്ച് ധനികനായ ഒരു ബിസിനസ്സുകാരനെ വിവാഹം ഒരുങ്ങുന്നുവെന്ന വ്യാജ വാർത്തയോട് രസകരമായി പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ.

‘ഞാൻ സിനിമ വിട്ടെന്നും, വലിയ ധനികനായ ഒരു ബിസിനസ്സുകാരനെ വിവാഹം കഴിച്ചെന്നും, ഇന്നലെ രണ്ടു വയസ്സ് തികഞ്ഞ നാല് ഇരട്ടക്കുട്ടികളെ വളർത്തുകയാണെന്നും കേൾക്കുന്നു! ഇനി ഞാൻ എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ, അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വാട്ട നമ്മൾ തികച്ചോ’ എന്നാണ് തൃഷയുടെ പ്രതികരണം.

ADVERTISEMENT

ഈ ഗോസിപ്പുകൾക്കിടയിൽ, ‘തൃഷ അഭിനയം നിര്‍ത്തുന്നു എന്നത് സത്യമാണ്, അപ്രോച്ച് ചെയ്തപ്പോള്‍ തൃഷ സിനിമകള്‍ നിരസിച്ചതായി ചില നിര്‍മാതാക്കള്‍ തന്നോട് പറഞ്ഞു’ എന്ന നടനും നിര്‍മാതാവുമായ ചിത്ര ലക്ഷ്മണന്റെ പ്രതികരണവും ചർച്ചയായി.

അതേ സമയം സൂര്യ നായകനാകുന്ന ‘കറുപ്പ്’ ആണ് റിലീസിനൊരുങ്ങുന്ന തൃഷയുടെ പുതിയ സിനിമ.

ADVERTISEMENT
Trisha Krishnan's Hilarious Response to Marriage and Quitting Cinema Rumors:

Actress Trisha Krishnan humorously responded to fake news circulating about her quitting cinema and marrying a wealthy businessman. She playfully questioned if there was anything else to add to the fabricated story, which also claimed she was raising quadruplets.

ADVERTISEMENT
ADVERTISEMENT