ADVERTISEMENT

ആർത്തവവിരാമ കാലഘട്ടത്തിൽ താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ യാതനകളെകുറിച്ച് നടി ഐശ്വര്യ ഭാസ്കരൻ.

അതിശക്തമായ ബ്ലീഡിങ്ങും ഹോട്ട് ഫ്ലാഷുകളും മൂഡ് സ്വിങ്‌സും കാരണം മടുത്ത് സ്വന്തം ഗർഭപാത്രം കൈകൊണ്ട് എടുത്ത് പുറത്തെറിയാൻ പോലും തനിക്ക് തോന്നിപ്പോയിട്ടുണ്ടെന്ന് നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ പറയുന്നു.

ADVERTISEMENT

‘‘എന്റെ മെനോപാസ് കാലഘട്ടം ഇപ്പോൾ കഴിഞ്ഞു. ആ സമയത്ത് ഞാൻ അനുഭവിച്ച ഏറ്റവും വലിയ ബുദ്ധിമുട്ട് ‘ഹോട്ട് ഫ്ലാഷുകൾ’ ആയിരുന്നു. എസിയിൽ ഇരുന്നാൽ പോലും പെട്ടെന്ന് ശരീരം അസഹനീയമായി ചൂടാകുകയും മുതുകെല്ലാം വിയർത്തൊഴുകുകയും ചെയ്യും. ആർത്തവം ഉണ്ടായിരുന്ന കാലത്ത് എനിക്ക് യാതൊരു വേദനയോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ 46 - 47 വയസ്സായപ്പോഴേക്കും എല്ലാം മാറിമറിഞ്ഞു. ആർത്തവം എപ്പോൾ വരുമെന്ന് പോലും അറിയില്ല. ചിലപ്പോൾ മൂന്ന് മാസം കൂടുമ്പോഴൊക്കെ വരും. ജീവിതം സദാ പാഡിനൊപ്പമായിരുന്നു. ശാരീരിക വേദനയേക്കാൾ എന്നെ തളർത്തിയത് മൂഡ് സ്വിങ്‌സ് ആണ്. പെട്ടെന്ന് വല്ലാത്ത ദേഷ്യം വരും, തൊട്ടുപിന്നാലെ വലിയ സങ്കടം വരും.

ഈ സമയത്താണ് ഞാൻ യോഗയും മെഡിറ്റേഷനും ശീലമാക്കുന്നത്. ഇടയ്ക്ക് അതിഭീകരമായ ബ്ലീഡിങ് ഉണ്ടായിരുന്നു. ഷൂട്ടിനായി കേരളത്തിൽ നിൽക്കുമ്പോഴായിരുന്നു അത്. കിടക്കയിൽ അടക്കം രക്തം പടരുന്ന അവസ്ഥ. ജീവൻ പോകുന്ന വേദന! വല്ലാത്തൊരു നിരാശയിൽ എന്റെ യൂട്രസ് കൈകൊണ്ട് എടുത്ത് പുറത്തുകളഞ്ഞാലോ എന്ന് വരെ ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. അമ്മയോട് സങ്കടം പറഞ്ഞപ്പോൾ യോഗ തുടരാനായിരുന്നു ഉപദേശം. ഞാൻ അത് പാലിച്ചു. സദ്ഗുരുവിന്റെ യോഗ ക്ലാസുകളാണ് എന്നെ ആ നരകതുല്യമായ അവസ്ഥയിൽ നിന്ന് കരകയറ്റിയത്. ഇപ്പോൾ ഹോട്ട് ഫ്ലാഷും മൂഡ് സ്വിങ്‌സും ഒക്കെ മാറി, ശരീരം എന്റെ നിയന്ത്രണത്തിലാണ്. സമാധാനമുണ്ട്’’.– താരം പറയുന്നു.

ADVERTISEMENT
Aishwarya Bhaskaran's Courageous Confession About Menopause Struggles:

Actress Aishwarya Bhaskaran shares her difficult experiences during menopause, detailing severe physical and mental struggles. She candidly discusses intense hot flashes, unpredictable mood swings, and heavy bleeding that made her contemplate extreme actions, but found relief through yoga and meditation.

ADVERTISEMENT
ADVERTISEMENT