‘കയാദുവിന് ലുക്ക് മാത്രമേയുളളൂ...സിവിക് സെന്‍സ് ഇല്ല’: കടുത്ത സൈബർ ആക്രമണം നേരിട്ട് കയാദു ലോഹര്‍ Actress Kayadu Lohar Faces Online Backlash Over Water-Drinking Video
Mail This Article
കടുത്ത സൈബർ ആക്രമണം നേരിട്ട് നടി കയാദു ലോഹര്‍. ടൊവിനോ തോമസ് നായകനായ പളളിച്ചട്ടമ്പിയുടെ പ്രമോഷന്‍ പരിപാടിക്കിടെ വെളളം കുടിക്കുന്ന കയാദുവിന്റെ വിഡിയോയാണ് ചിലർ വിമർശനാത്മകമായി ഏറ്റെടുത്തിരിക്കുന്നത്. കുപ്പി വായില്‍ വച്ച് വെളളം കുടിക്കുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. തൊട്ടടുത്ത് നില്‍ക്കുന്ന ടൊവിനോയാകട്ടെ കുപ്പി വായോട് അധികം അടുപ്പിക്കാതെയാണ് വെളളം കുടിക്കുന്നത്. ഇതു താരതമ്യം ചെയ്താണ് കയാദുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇങ്ങനെ വെളളം കുടിച്ചാല്‍ മറ്റാര്‍ക്കും ആ വെളളം കുടിക്കാന്‍ കഴിയില്ല എന്നാണ് ഇവരുടെ വാദം.
‘കയാദുവിന് ലുക്ക് മാത്രമേയുളളൂ...സിവിക് സെന്‍സ് ഇല്ല’ എന്നാണ് കമന്റുകളില്‍ ഒന്ന്. ഇത്തരത്തിലാണ് കമന്റുകളിൽ ഏറെയും. കയാദുവിന് പിന്തുണയറിച്ച് എത്തുന്നവരും നിരവധിയാണ്. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും സ്വന്തം വെളളം അല്ലേ അങ്ങനെ കുടിക്കുന്നത്, അതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്.