ADVERTISEMENT

കേന്ദ്രമന്ത്രിയും നടനുമായ ചിരാഗ് പാസ്വാനുമായി ബന്ധപ്പെടുത്തി വന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടിയും ലോക്സഭാ അംഗവുമായ കങ്കണ റണൗട്ട്. ചിരാഗുമായി നല്ല സൗഹൃദമുണ്ടെന്നും എന്നാല്‍ പ്രണയത്തിൽ അല്ലെന്നും എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.

‘‘ചിരാഗ് എന്റെ സുഹൃത്ത് മാത്രമാണ്, ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല, ഞങ്ങൾ ഇരുവരും പരസ്പരം അറിയാവുന്നവരാണ്, അദ്ദേഹവും ഞാനും 10 വർഷം മുന്‍പ് സിനിമയിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെങ്കിൽ, ഞങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് കുട്ടികളുണ്ടാകുമായിരുന്നു.

ADVERTISEMENT

എനിക്ക് പ്രേമിക്കണമായിരുന്നെങ്കിൽ അത് അപ്പോള്‍ നടക്കുമായിരുന്നു, പക്ഷേ, ഇത് അങ്ങനെയല്ല, ഞങ്ങൾ എന്നും സുഹൃത്തുക്കൾ മാത്രമായിരിക്കും, പ്രത്യേകിച്ച് ചിരാഗ് സിനിമാമേഖലയിൽ നിന്നുള്ള വ്യക്തി കൂടി ആയതിനാൽ അദ്ദേഹത്തോടൊപ്പം ഞാൻ വളരെ കംഫർട്ടബിൾ ആണ്.’’ - കങ്കണ പറഞ്ഞു.

കങ്കണയും ചിരാഗും ഒരുമിച്ച് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാൽ കങ്കണയുടെ മറുപടിയോടെ അത്തരം അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. 2011 പുറത്തിറങ്ങിയ ‘മിലേ നാ മിലേ ഹം’ എന്ന റൊമാന്റിക് ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ചു അഭിനയിച്ചത്. 

ADVERTISEMENT
Kangana Ranaut Denies Relationship Rumors with Chirag Paswan:

Kangana Ranaut and Chirag Paswan rumours have been debunked by actress and Lok Sabha MP Kangana Ranaut. She clarified in an interview that while they share a good friendship, there is no romantic relationship between them, emphasizing their long-standing acquaintance and past professional collaboration.

ADVERTISEMENT
ADVERTISEMENT