ADVERTISEMENT

ഹരിയാന്‍വി സംഗീതലോകത്തെ അറിയപ്പെടുന്ന കാലാകാരിയും നടിയുമായ ദിവ്യങ്ക സിരോഹി അന്തരിച്ചു. 30 വയസ്സായിരുന്നു.

രാജ്‌നഗർ എക്സ്റ്റൻഷനിലെ വീട്ടിൽ വച്ച് തളര്‍ന്നുവീണ ദിവ്യങ്കയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വീഴ്ചയിലാണോ എന്നറിയില്ല ദിവ്യങ്കയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് ദിവ്യങ്കയെ അവശനിലയില്‍ കണ്ടതത്രേ. നേരത്തേ തന്നെ നല്ല സുഖമില്ലെന്നു ദിവ്യങ്ക സൂചിപ്പിച്ചിരുന്നതായും സഹോദരന്‍ പറയുന്നു. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ദിവ്യങ്ക50 ൽ അധികം ഹരിയാൻവി ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
Haryanvi Star Divyanka Sirohi Dies at 30:

Divyanka Sirohi, a renowned Haryanvi singer and actress, has sadly passed away at the age of 30. Her untimely demise has sent shockwaves through the entertainment industry, with many mourning the loss of her talent.

ADVERTISEMENT
ADVERTISEMENT