പല്ല് പൊട്ടി, മുഖത്ത് നീർവീക്കം വന്നു...റിയാലിറ്റി ഷോ താരം പ്രീത് സിങ്ങിന് ക്രൂരമർദനം Reality Show Star Preet Singh Attacked in Mumbai Club
Mail This Article
റിയാലിറ്റി ഷോ താരം പ്രീത് സിങ്ങിന് ക്രൂരമർദനം. ർദനത്തിൽ താരത്തിന്റെ ഒരു പല്ല് കൊഴിയുകയും കണ്ണിനും മുഖത്തും സാരമായി പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ ഒരു ക്ലബ്ബിൽ വച്ചാണ് സംഭവം. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രീത് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ സുഹൃത്തിനൊപ്പം ക്ലബ്ബിൽ സമയം ചെലവഴിക്കുകയായിരുന്ന തന്റെ അടുത്തേക്ക് പെട്ടെന്ന് ഒരു യുവതി വരികയും ക്ലബ്ബിൽ എങ്ങനെ കയറി എന്ന് ചോദിച്ച് തർക്കിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് പ്രീത് സിങ് പറയുന്നു. ഈ വാക്കേറ്റം രൂക്ഷമാകുകയും യുവതിക്കൊപ്പമുണ്ടായിരുന്ന ഒരു പുരുഷൻ തന്നേയും സുഹൃത്തിനെയും ശാരീരികമായി ഉപദ്രവിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നും പ്രീത് പറഞ്ഞു. ഇതിൽ പല്ല് പൊട്ടുകയും മുഖത്ത് നീർവീക്കം വരികയും ചെയ്തതായി അവർ വ്യക്തമാക്കി. ക്ലബ്ബിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതിനെത്തുടർന്നാണ് ആക്രമണം അവസാനിച്ചതെന്നും പ്രീത് കൂട്ടിച്ചേർത്തു.പ്രശ്നമുണ്ടാക്കിയ യുവതി ഒരു ‘ഇൻഫ്ലുവൻസർ’ ആണെന്നാണ് തനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞതെന്ന് പ്രീത് പറഞ്ഞു.
എ.ടി.വിയിലെ റിയാലിറ്റി ഷോയായ ‘സ്പ്ലിറ്റ്സ് വില്ല’ സീസൺ 16-ലെ മുൻ മത്സരാർഥി പ്രീത് സിങ്.