വിജയത്തിന്റെ ‘വിസിൽ’ മുഴക്കി ദളപതി! സന്തോഷം പങ്കുവയ്ക്കാൻ തൃഷ വിജയ്യുടെ വീട്ടിൽ Trisha Visits Vijay's Residence Amidst Election Victory
Mail This Article
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് വെട്രി കഴകം വൻ വിജയം നേടുമ്പോൾ സന്തോഷം പങ്കിടാൻ താരത്തിന്റെ വീട്ടിലെത്തി നടി തൃഷ കൃഷ്ണൻ. വിജയ‌്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
അതേസമയം തന്റെ പിറന്നാൾ ദിനം കൂടിയായ ഇന്ന് തിരുപ്പതി ക്ഷേത്രത്തിൽ തൃഷ ദർശനം നടത്തിയിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്‍യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.