ADVERTISEMENT

തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച്, നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളോടെ അധികാരം നേടിയ ടി വി കെ നേതാവും നടനുമായ വിജയ്‌യ്ക്ക് ആശംസകളുമായി നടൻ മനോജ് കെ. ജയൻ.

‘തമിഴ്നാട്ടിൽ ഇളയദളപതി ‘വിജയ്‌യുടെ വിസ്മയ വിജയം’. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അരങ്ങേറുമ്പോൾ… അങ്ങയുടെ കൂടെ 3 സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു. ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ’ എന്നാണ് വിജയ്ക്കൊപ്പം അഭിനയിച്ച ‘തിരുമലൈ’ ചിത്രത്തിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് മനോജ് കെ. ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഒരു നടൻ അധികാരത്തിലെത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശയമാണ്.

ADVERTISEMENT
Actor Vijay's Historic Win in Tamil Nadu Elections:

Actor Vijay's remarkable victory in the Tamil Nadu Assembly elections, securing over a hundred seats, has been met with congratulations from fellow actor Manoj K. Jayan. This unprecedented win for a political party formed by an actor marks a significant moment in Indian politics, with Vijay poised to become the Chief Minister of Tamil Nadu.

ADVERTISEMENT
ADVERTISEMENT