ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്നു: കോർട്ട്‌റൂം ത്രില്ലർ ‘സിസ്റ്റം’ മെയ് 22 മുതൽ Courtroom Thriller 'System' Set for Global Premiere on Prime Video
Mail This Article
ആഗോള പ്രീമിയറിനൊരുങ്ങി കോർട്ട്‌റൂം ത്രില്ലർ ‘സിസ്റ്റം’. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹിന്ദിയിലൊരുങ്ങുന്ന ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വിഡിയോയിൽ മാത്രം സ്ട്രീമിങ് ആരംഭിക്കും.