ADVERTISEMENT

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ബന്ദറി’ ലൂടെ മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിലേക്ക്. ബോബി ഡിയോൾ, രാജ് ബി. ഷെട്ടി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ. ചിത്രത്തിന്റെ ടീസർ എത്തി. ജാക്കറ്റ് ധരിച്ച്, ഇലക്ട്രിക് ഗിറ്റാർ പിടിച്ച്, ഒരു റോക്ക് സ്റ്റാറിന്റെ രൂപത്തിലാണ് ബോബി ഡിയോൾ ടീസറിൽ.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു ‘ബന്ദർ’. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് നിർമാണം. സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്.

ADVERTISEMENT

ജൂൺ 5 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും.

ADVERTISEMENT
Indrajith Sukumaran's Bollywood Debut in Anurag Kashyap's 'Bandur':

Indrajith Sukumaran is making his Bollywood debut in Anurag Kashyap's 'Bandur,' a film that has already garnered acclaim at the Toronto International Film Festival. The movie features a star-studded cast and its teaser offers a glimpse of Bobby Deol in a rockstar avatar, with a worldwide theatrical release scheduled for June 5th.

ADVERTISEMENT
ADVERTISEMENT