ADVERTISEMENT

തെന്നിന്ത്യയുടെ പ്രിട നടി മീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം ഡ്രൈവർലെസ് കാറിൽ സഞ്ചരിക്കുന്ന ദൃശ്യമാണിത്.

താൻ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ പരിചയപ്പെടുത്താം എന്നുപറഞ്ഞുകൊണ്ടാണ് മീന വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് മൊബൈൽ ഡ്രൈവിങ് സീറ്റിലേക്ക് തിരിക്കുമ്പോൾ തനിയെ പ്രവർത്തിക്കുന്ന സ്റ്റിയറിങ് ആണ് കാണാനാകുക. പോകേണ്ട സ്ഥലത്തേക്കുള്ള മാപ്പ് ഓണാക്കുന്നതും കാർ നീങ്ങുന്നതും വിഡിയോയിലുണ്ട്. എന്നാൽ എവിടെ വച്ചാണ് വിഡിയോ പകർത്തിയതെന്നു താരം പറഞ്ഞിട്ടില്ല.

ADVERTISEMENT

‘സാങ്കേതികവിദ്യയിൽ വിശ്വസിക്കുന്നു, ഈ കാഴ്ച ആസ്വദിക്കുന്നു’ എന്ന കുറിപ്പോടെയാണ് മീന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേ സമയം മീന ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ദൃശ്യം 3’ ഈ മാസം 21-നാണ് റിലീസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT