ADVERTISEMENT

തന്റെ വിവാഹത്തെക്കുറിച്ച് നടി മൗഷുമി ചാറ്റർജിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. 15-ാം വയസ്സിലാണ് മൗഷുമി സംഗീതസംവിധായകൻ ജയന്ത മുഖർജിയുടെ ഭാര്യയായത്. ഇപ്പോൾ ആ ദാമ്പത്യം അഞ്ച് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

1967-ൽ ബാലികാ ബധു എന്ന ബംഗാളി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയതിനു തൊട്ടുപിന്നാലെ, പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 17-ാം വയസ്സിൽ അമ്മയായി. എങ്കിലു അവർ അഭിനയം വിട്ടില്ല. ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി അവർ മാറി.

ADVERTISEMENT

‘‘എല്ലാം നടന്നത് ചില കാരണങ്ങൾ കൊണ്ടാണ്. ‘ബാലികാ ബധു’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ എന്റെ അമ്മായിയച്ഛനായ ഹേമന്ത മുഖർജി ആയിരുന്നു. അങ്ങനെയാണ് രണ്ട് കുടുംബങ്ങളും തമ്മിൽ അടുക്കുന്നത്. ആ സമയത്ത് എല്ലാവർക്കും എന്നെ അവരുടെ മരുമകളാക്കണമായിരുന്നു; എല്ലാവർക്കും എന്നെ ഭാര്യയായി വേണമായിരുന്നു’.– അവർ പറഞ്ഞു.

‘ബാലികാ ബധു’വിനു ശേഷം വൻ പ്രശസ്തിയാണ് മൗഷുമിയെ തേടിയെത്തിയത്. രാവിലെ മുതൽ വൈകുന്നേരം വരെ തന്നെ കാണാൻ ആളുകളുടെ നീണ്ട നിരയായിരുന്നുവെന്നും താരം പറയുന്നു.

ADVERTISEMENT

‘‘എന്റെ വലിയമ്മയുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. അവർക്ക് കാൻസർ ബാധിച്ച് അവസാന ഘട്ടത്തിലാണെന്ന് ഞങ്ങൾ അറിഞ്ഞു. എന്റെ അമ്മായിയച്ഛന്റെ കൈപിടിച്ച് അവർ ചോദിച്ചു, ‘ഹേമന്ത ബാബു, എനിക്ക് ഇവളുടെ കല്യാണം കാണാൻ പറ്റുമോ ?’ എന്ന്. ഞങ്ങളുടെ കുടുംബത്തിലെ അവസാനത്തെ പെൺകുട്ടി ഞാനായിരുന്നു. ‘തീർച്ചയായും കാണാം’ എന്ന് അദ്ദേഹം വാക്ക് നൽകി. ഒരു മാസത്തിനുള്ളിൽ വിവാഹം നടന്നു. അങ്ങനെയാണ് ഞാൻ ബോംബെയിൽ എത്തുന്നത്. എന്റെ പാവവീടും ചെറിയ പട്ടിക്കുട്ടിയെയുമൊക്കെ ഞാൻ കൂടെ കൂട്ടിയിരുന്നു. ഒരു വർഷം നഷ്ടപ്പെട്ടതുകൊണ്ട് എന്റെ ഒരു സുഹൃത്തും പത്താം ക്ലാസ് പരീക്ഷ എഴുതാനായി കൂടെ വന്നിരുന്നു. എനിക്ക് തനിച്ചാണെന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ അമ്മായിയച്ഛൻ എല്ലാം ശ്രദ്ധിച്ചിരുന്നു. ദിവസം മുഴുവൻ ഞാൻ എന്റെ പാവവീട്ടിൽ കളിക്കുമായിരുന്നു. അച്ഛൻ എന്നെപ്പറ്റി വളരെ കരുതലുള്ളയാളായിരുന്നു. ബോംബെയിൽ അദ്ദേഹം എനിക്ക് അച്ഛനും അമ്മയും ഒക്കെയായിരുന്നു’’. – എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ നടി ഓർത്തെടുത്തു.

മൗഷുമി ചാറ്റർജി - ജയന്ത മുഖർജി ദമ്പതികൾക്ക് മേഘ, പായൽ എന്നിങ്ങനെ രണ്ട് മക്കളാണ്. പ്രമേഹബാധിതയായിരുന്ന പായൽ 45-ാം വയസ്സിൽ അന്തരിച്ചു.

ADVERTISEMENT
Moushumi Chatterjee's Early Marriage and Enduring Career:

Moushumi Chatterjee's candid revelation about her marriage at 15 to music composer Jayanta Mukherjee is creating buzz. The actress tied the knot shortly after her debut in 'Balika Badhu' and became a mother at 17, yet continued her successful acting career.

ADVERTISEMENT