ADVERTISEMENT

മകളുടെ പേര് ആരാധകർക്കായി പങ്കുവച്ച് പ്രശസ്ത സംവിധായകൻ അറ്റ്‌ലി. ഇക്കഴിഞ്ഞ ഏപ്രില്‍ 20 - നാണ് അറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും രണ്ടാമത്തെ കൺമണിയായി പെണ്‍കുഞ്ഞ് പിറന്നത്. മിയു എന്നാണ് കുഞ്ഞിന്റെ പേര്.

‘ഞങ്ങളുടെ ഹൃദയത്തില്‍ ഏറ്റവും വലിയ സ്ഥാനമുളള ഒരു കൊച്ചു വ്യക്തി. ഞങ്ങളുടെ പ്രണയത്തിന്റെ കലയ്ക്ക് ഇപ്പോള്‍ ഒരു പേരുണ്ട്.. ‘MIYOU’ - ഭംഗി, ശാന്തത പ്രണയം. സ്‌നേഹത്തോടെ മീര്‍, പ്രിയ, അറ്റ്‌ലി’ എന്നാണ് കുഞ്ഞുമാലാഖയുടെ കുഞ്ഞിക്കൈ കാണിച്ചുകൊണ്ടുളള മനോഹരമായ പോസ്റ്റില്‍ ഇരുവരും കുറിച്ചത്.

ADVERTISEMENT

2014 - ല്‍ ആണ് അറ്റ്‌ലിയും പ്രിയയും വിവാഹിതരായത്. 2023 ജനുവരി 31 - നാണ് ആദ്യത്തെ കണ്‍മണിയായ മകന്‍ മീര്‍ ജനിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT