കെ. രാജൻ അഡയാർ നദിയിൽ ചാടി ജീവനൊടുക്കി! നടുക്കം മാറാതെ തമിഴ് സിനിമാ ലോകം Chennai Police Investigates Death of Tamil Producer K. Rajan
Mail This Article
പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജൻ അഡയാർ നദിയിൽ ചാടി ജീവനൊടുക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 85 വയസ്സായിരുന്നു കെ.രാജന്.
സംഭവത്തിൽ ചെന്നൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ തമിഴ് നടൻ പ്രഭുകാന്ത് ഇദ്ദേഹത്തിന്റെ മകനാണ്.
1983-ൽ ‘ബ്രഹ്മചാരിഗൾ’ എന്ന ചിത്രത്തിലൂടെയാണ് കെ. രാജൻ ചലച്ചിത്ര നിർമാണ രംഗത്തേക്കെത്തുന്നത്. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ചു. നിർമാണത്തിന് പുറമെ സംവിധാന രംഗത്തും സജീവമായി. 1991-ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. ഉണർച്ചിഗൾ ആണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. ചലച്ചിത്ര സംഘടനകളിലും സജീവമായിരുന്നു. 2000-ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി.
നിർമാതാക്കൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളെക്കുറിച്ചും, മുൻനിര അഭിനേതാക്കൾ വാങ്ങുന്ന അമിതമായ പ്രതിഫലത്തെക്കുറിച്ചും വിവിധ പൊതുവേദികളിലും യുട്യൂബ് ചാനലുകളിലും കെ. രാജൻ തുറന്നടിച്ചത് അടുത്തിടെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.