കണ്ടതൊക്കെ ചെറുത്, ഇനി കാണാനുള്ളതാണ് യഥാർത്ഥ കത്തിക്കൽ! ‘ഡ്രാഗൺ’ ആദ്യ ഗ്ലിംപ്‌സ് ഹിറ്റ് Prashanth Neel and Jr NTR's 'Dragon' First Glimpse is a Hit
Mail This Article
പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രം ‘ഡ്രാഗൺ’ ആദ്യ ഗ്ലിംപ്‌സ് ഹിറ്റ്. ജൂനിയർ എൻ ടി ആറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗ്ലിംപ്‌സ് റിലീസ് ചെയ്തത്.
അഫ്ഗാൻ ട്രേഡിങ് കമ്പനി, ഗോൾഡൻ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് കച്ചവടവും അതുമായി ബന്ധപ്പെട്ട കുടിപ്പകയുടെ കഥയുമാണ് ‘ഡ്രാഗൺ’ പറയുന്നത്.
രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ ബിജു മേനോനും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനിൽ കപൂർ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവരും താരനിരയിലുണ്ട്. 2027 ജൂൺ 11നാണ് ചിത്രത്തിന്റെ റിലീസ്.
മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ എന്നിവരുടെ ടി സീരീസാണ് ചിത്രം അവതരിപ്പിക്കുന്നത്. രവി ബസ്റൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. ടി. എൽ. വെങ്കടചലപതി പ്രൊഡക്ഷൻ ഡിസൈനറും പ്രണവ് ശ്രീ പ്രസാദ് എഡിറ്ററുമാണ്. പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു.