ADVERTISEMENT

തന്റെ കുടുംബം തകർത്തത് ഒരു ‘ഇഡ്ഡലി നടി’ ആണെന്ന തമിഴ് നടൻ രവി മോഹന്റെ ആരോപണം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നാലെ ഈ നടി ഖുശ്ബുവാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായി. രവിയുടെ ഭാര്യയായിരുന്ന ആർതിക്ക് ഖുശ്ബു വലിയ പിന്തുണ നൽകിയതോടെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്.

ഇപ്പോഴിതാ, രവി മോഹന്റെ പരോക്ഷ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു സുന്ദർ.

ADVERTISEMENT

‘ബൈബിൾ വചനങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവർ ഒരുകാര്യം മനസ്സിലാക്കണം ‘നിങ്ങളുടേതല്ലാത്തത് ഒന്നും കൈക്കലാക്കരുത്’. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെന്താണെന്ന് തെളിയിക്കുന്നത്. ഒരാൾ വിശ്വാസവഞ്ചന കാണിക്കുന്നതിലും മോഷ്ടിക്കുന്നതിലും അദ്ഭുതപ്പെടാനൊന്നുമില്ല; ചതിക്കുക എന്നത് തങ്ങളുടെ രക്തത്തിൽ ഉള്ളതാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. വഞ്ചനയുടെ ലോകമാണ് അവർക്ക് ഏറ്റവും സുഖകരമായ ഇടം.

തന്റെ യഥാർഥ സ്വഭാവം പുറത്തെടുത്ത്, താൻ ഏത് നിലവാരത്തിൽ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന ആ ഒരു മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. എന്നാൽ, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ആയുസ്സുടനീളം നിലനിൽക്കുമെന്നും ഓർക്കുക. ഓർക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവർ ദൈവത്തോട് ചേർന്നുനിൽക്കുമെന്നാണ് ബൈബിൾ പറയുന്നത്’ എന്നാണ് ഖുശ്‌ബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

തന്റെ കുടുംബം തകർത്തതിന് പിന്നിൽ മൂന്നക്ഷരമുള്ള ഒരു ഇഡ്ഡലി നടിയാണെന്നും, ഫെമിനിസത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന ഇവർ മുൻപും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകർത്തിട്ടുണ്ടെന്നുമാണ് രവി ആരോപിച്ചത്.

Khushbu Sundar Responds to Ravi Mohan's 'Idli Actress' Allegations:

Khushbu Sundar strongly retaliates against Ravi Mohan's indirect allegations of ruining his family, indirectly referring to her as an 'Idli actress'. She emphasizes that actions speak louder than words and that betrayers are proving their deceitful nature, while also criticizing those who facilitate such statements.

ADVERTISEMENT
ADVERTISEMENT