ADVERTISEMENT

ഇന്ത്യൻ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഡ്രാഗൺ’. ജൂനിയർ എൻടിആർ നായകനാകുന്ന സിനിമ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ ഇതിനോടകം ശ്രദ്ധേയമാണ്. ടീസറിൽ ജൂനിയർ എൻടിആർ – ന്റെ ലുക്ക് വൈറലാണ്.

ഇപ്പോഴിതാ, ചിത്രത്തിനായി ജൂനിയർ എൻടിആർ 4 മാസത്തിനുള്ളിൽ ഏകദേശം 15 കിലോഗ്രാം ഭാരം കുറച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശാന്ത് നീൽ.

ADVERTISEMENT

ഈ സമയത്ത് അദ്ദേഹം വളരെ ക്ഷീണിതനായിരുന്നുവെന്നും താരത്തിന് ഇത്രയും കഠിനമായ ജോലി നൽകിയതിന് അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും പോലും തന്നോട് ദേഷ്യപ്പെട്ടെന്നും പ്രശാന്ത് പറഞ്ഞു. ഒരു കൊലയാളിയുടെ വേഷത്തിനായി നിങ്ങൾ കുറച്ചുകൂടി മെലിഞ്ഞാൽ അത് നന്നായിരിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പറഞ്ഞയുടൻ തന്നെ ജൂനിയർ എൻടിആർ അതിനായി തീവ്രശ്രമം തുടങ്ങിയെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

‘‘ഒരു ഘട്ടത്തിൽ അദ്ദേഹം ഏകദേശം 15 കിലോഗ്രാം ഭാരം കുറച്ചു. അദ്ദേഹം വളരെ ക്ഷീണിതനായപ്പോൾ പലതവണ ഞാൻ അദ്ദേഹത്തോടു നിർത്താൻ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം നിർത്തിയില്ല. അദ്ദേഹത്തെ അറിയാവുന്ന എല്ലാവരും എന്നോടു പിണക്കത്തിലായിരുന്നു. എന്റെ മുഴുവൻ ടീമും എന്നോടു ദേഷ്യപ്പെട്ടു. ഭാരം അൽപം കുറയ്ക്കാൻ മാത്രമാണ് ഞാൻ പറഞ്ഞത്, പക്ഷേ അദ്ദേഹം അത് വളരെ ഗൗരവമായി എടുത്തു’’.– പ്രശാന്ത് നീല്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENT

ജൂനിയർ എൻടിആർ ഭാരം കുറയ്ക്കാൻ ‘ഒസെംപിക്’ മരുന്നുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ട്രെയിനറായ കുമാർ മന്നവ, മുൻപ് ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏഴ് ആഴ്ച കൊണ്ട് താരം 9.5 കിലോഗ്രാം ഭാരം കുറച്ചതായും ട്രെയിനർ വ്യക്തമാക്കി.

Junior NTR's Dramatic Transformation for 'Dragon' Revealed:

Dragon movie director Prashanth Neel revealed that lead actor Junior NTR lost 15 kg in four months for his role. This intense weight loss regimen saw NTR become extremely fatigued, and even his family expressed concern and anger towards the director for pushing him so hard.

ADVERTISEMENT
ADVERTISEMENT