അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന തമിഴ് സൂപ്പർതാരം അജിത്തിനെ ആശ്വസിപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഓടിയെത്തി തമിഴ്നാട് മുഖ്യമന്ത്രിയും അജിത്തിന്റെ പ്രിയസുഹൃത്തുമായ വിജയ്.
ചെന്നൈ ഇഞ്ചമ്പാക്കത്തെ അജിത്തിന്റെ വീട്ടിലെത്തിയ വിജയ് അജിത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. നടി തൃഷയും ഒപ്പമുണ്ടായിരുന്നു.
TN CM Vijay and Trisha paid their respects to Ajith Kumar’s mother, Mohini Mani, who passed away yesterday. pic.twitter.com/LcHwsvmGI1
അജിത്തിന്റെ അമ്മ മോഹിനി മണി കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ മരണപ്പെട്ടത്. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം.
അജിത് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു അമ്മയുടെ മരണം. കാര്‍ റേസിങിന്റെ തിരക്കുമായി ദുബായിലായിരുന്നു താരം. രണ്ടു വര്‍ഷം മുന്‍പ് 2023 മാര്‍ച്ച് 24 നാണ് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യം അന്തരിച്ചത്...
ADVERTISEMENT
Ajith Kumar Mourns Mother's Demise, Receives Condolences from CM Vijay and Trisha:
Actor Ajith Kumar is grieving the loss of his mother, Mohini Mani, who passed away at the age of 84 due to age-related ailments. Tamil Nadu Chief Minister and close friend Vijay visited Ajith's residence in Chennai to offer his condolences, accompanied by actress Trisha.