കരിയറിന്റെ തുടക്കകാലത്ത് ഐഡിയല്‍ ശരീരശത്തക്കുറിച്ച് അമിതമായി ചിന്തിക്കുകയും അതു നേടാന്‍ അമിതപരിശ്രമം നടത്തിയിരുന്നുവെന്നും നടി താപ്‌സി പന്നു.
‘ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷേ എന്തു ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പ് മാത്രം കുറയുന്നില്ലായിരുന്നു. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിന് സാധിക്കുന്നതിലും അധികം. നമ്മള്‍ അധികമായി ചെയ്യുമ്പോള്‍ അത് തലച്ചോറിനൊരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിനു സംരക്ഷണം വേണമെന്ന്.
വെളളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിനു പകരം ശരീരം അതു നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് കൊഴുപ്പ് മാത്രമല്ല, വാട്ടര്‍ റിറ്റന്‍ഷന്‍ കൂടിയാണ്. അതവിടെ നില്‍ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അതു കൂടുകയാണ് ചെയ്യുന്നത്. ആരും അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഒരാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയെ പോലെയാകാന്‍ സാധിക്കില്ല. അത് അംഗീകരിക്കണം. ഞാന്‍ വളരെ വൈകിയാണ് അംഗീകരിച്ചത്. എന്നെ തന്നെ ടോര്‍ച്ചര്‍ ചെയ്തു. പിന്നെ തിരിച്ചറിഞ്ഞു. ചില ദിവസം നടക്കും, ചില ദിവസം നടക്കില്ല. എന്റെ ന്യൂട്രിഷ്യനിസ്റ്റ് മുന്‍മുന്‍ ഗനേരിവാല്‍ ആണ് എനിക്കത് വിശദമാക്കി തന്നത്. വയറിന് താഴെയുളള ചെറിയ ബെല്ലി ഫാറ്റും വാട്ടര്‍ റിറ്റന്‍ഷനും പ്രധാനമാണ്. അവിടെയാണ് നമ്മുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉളളത്. അവയെ സംരക്ഷിക്കണം. സ്ത്രീയായിരിക്കെ നമുക്ക് സംരക്ഷണം ആവശ്യമുണ്ട്.
അത് നിങ്ങള്‍ക്ക് ആരോഗ്യകരമാണെങ്കില്‍ ആയിക്കോളൂ. ഇന്‍സ്റ്റഗ്രാമിലേക്കായി പിക്ച്ചര്‍ പെര്‍ഫെക്ട് ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രം നിങ്ങളെ ടോര്‍ച്ചര്‍ ചെയ്യരുത്. കുറച്ച് കൊഴുപ്പുണ്ടാകുന്നത് ആരോഗ്യകരമാണ്...’. – ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ താപ്സി കുറിച്ചു.