താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. തന്റെ പുതിയ തെലുങ്ക് സിനിമ ‘മാ ഇൻടി ബംഗാരം’ വിജയാഘോഷങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം ഈ സന്തോഷവാർത്ത പങ്കുവച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഭാഗമായി അഭിനയത്തിൽ നിന്നു താൽക്കാലികമായ ഒരു ഇടവേള എടുക്കുകയാണെന്നും താരം വ്യക്തമാക്കി.
‘മാ ഇൻടി ബംഗാരത്തിന് ശേഷം എന്റെ ഇപ്പോഴത്തെ ശാരീരികാവസ്ഥ പരിഗണിച്ച് ഒരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം എന്റെ ആരാധകർക്കായി മറ്റൊരു മികച്ച ചിത്രവുമായി ഞാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും’ നിറഞ്ഞ പുഞ്ചിരിയോടെ സമാന്ത പറഞ്ഞു.
ADVERTISEMENT
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സാമന്തയുടെ ഗർഭകാലത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.
ADVERTISEMENT
Samantha Ruth Prabhu Announces Pregnancy and Maternity Break:
Actress Samantha Ruth Prabhu has confirmed her pregnancy, announcing a temporary break from acting. She shared the happy news during the success celebrations of her new Telugu film 'Maa Inti Bangaram', stating her intention to return with another great film after her maternity leave.