ADVERTISEMENT

‘ബാഹുബലി’ക്ക് മൂന്നാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ട്. ‘ബാഹുബലി: ദ് ടോർച്ച്ബിയറർ’ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്താണ് ഇതുമായി ബന്ധപ്പെട്ട സൂചനയുള്ളത്. റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്കയും ചേർന്ന് ‘ബാഹുബലി’യുടെ മൂന്നാം വരവിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

‘ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും’ എന്നു റാണ പറയുമ്പോൾ പ്രഭാസ് മൂന്ന് വിരലുകൾ ഉയർത്തി ചിരിച്ചു. അനുഷ്കയും ബാഹുബലിയെന്ന് പറയുന്നുണ്ട്. ഡോക്യുമെന്ററി അവസാനക്കുന്നത് ‘ലെഗസി തുടരുന്നു’ എന്ന വാക്കുകളോടെയാണ്.

ADVERTISEMENT

നിലവിൽ മഹേഷ് ബാബു നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുകയാണ് രാജമൗലി. ഊഹാപോഹങ്ങൾ സത്യമാണെങ്കിൽ ഈ സിനിമയുടെ ലോഞ്ച് പരിപാടിയിൽ ‘ബാഹുബലി’ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കാം.

2015-ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദ് ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദ് കണ്‍ക്ലൂഷ’നും വലിയ വിജയമായി.

ADVERTISEMENT
Baahubali 3: Is the Epic Saga Continuing?:

Baahubali 3 is reportedly in the works, with hints emerging from the documentary 'Baahubali: The Torchbearer.' The film series' legacy is set to continue, as suggested by key cast members.

ADVERTISEMENT
ADVERTISEMENT