നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകൾ അവന്തിക വിവാഹിതയായി. ശ്രാവൺ ശ്രീനിവാസനാണ് വരൻ. ഗോവയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. അനന്ദിതയാണ് അവന്തികയുടെ സഹോദരി.
ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ്, അനിൽ കപൂർ, തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ് എന്നിവരും അമല, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ADVERTISEMENT
ADVERTISEMENT
Avanthika Sundar and Shravan Srinivasan's Grand Wedding in Goa:
Avanthika Sundar, the elder daughter of actress Khushbu and director Sundar C, recently tied the knot with Shravan Srinivasan in a lavish Goa resort ceremony. The star-studded event saw the presence of prominent figures from the film and political spheres, with photos and videos circulating widely on social media.