ADVERTISEMENT

രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ‘ധർമൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലാണ്. എന്നാൽ പോസ്റ്ററിൽ ഉള്ളത് രജനിയുടെ എ ഐ ചിത്രമാണെന്നും യുവനടൻ പ്രദീപ് രംഗനാഥന്റെ തലവെട്ടി ഒട്ടിച്ചതാണെന്നും സോഷ്യൽ മീഡിയയിൽ ചിലർ പരിഹാസവുമായി എത്തി. ഇപ്പോഴിതാ, വിമർശകർക്കുള്ള മറുപടിയായി ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് രാജ് കമൽ ഫിലിംസ്.

ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിൽ രജനി എത്തുന്നു. ദ് ഡെഡ്‌ലി ഡോക്ടർ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ. അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം – അനിരുദ്ധ്. സിമ്രാൻ നായികയായെത്തുന്നു.

ADVERTISEMENT

‘ധർമൻ’ 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
Rajinikanth's 'Dharman' First Look Sparks Viral Buzz and AI Debate:

Dharman, the upcoming Rajinikanth starrer produced by Kamal Haasan, has released its first look poster, which has gone viral. Facing criticism about the poster being an AI-generated image of Rajinikanth with actor Pradeep Ranganathan's head photoshopped, Rajkamal Films has released a making-of video to address the concerns.

ADVERTISEMENT
ADVERTISEMENT