ADVERTISEMENT

‘നന്ദനം’ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന തെന്നിന്ത്യൻ താരം അരവിന്ദ് ആകാശ് വിവാഹിതനായി. തന്റെ ദീർഘകാല പങ്കാളിയെ വരണമാല്യം അണിയിച്ച് ജീവിതസഖിയാക്കുകയായിരുന്നു താരം. സാധ്വി ആര്‍.എസ് ആണ് വധു. അൻപതാം വയസ്സിലേക്കു കടക്കവേയാണ് ദീർഘകാലത്തെ പ്രണയത്തിനൊടുവില്‍ താരത്തിന്റെ വിവാഹം.

ഈ വർഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിൽ ചില സഹപ്രവർത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ വൈറലാണ്.

ADVERTISEMENT

രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമാണ് അരവിന്ദ് ആകാശ്. ആദ്യം ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി തുടങ്ങി, പിന്നെ നൃത്തസംവിധായകനായി. പിന്നീട് അഭിനയത്തിലേക്ക്. ‘നന്ദന’ത്തിൽ ഉണ്ണിയേട്ടൻ എന്ന കഥാപാത്രമായി ശ്രീ കൃഷ്ണന്റെ വേഷത്തിലായിരുന്നു താരം.

ADVERTISEMENT
Aravind Akash, Star of Nandanam, Weds Long-Time Partner:

Aravind Akash, the South Indian actor who captured hearts with his role in the Malayalam film 'Nandanam,' has tied the knot. He married his long-time partner, Sadhvi R.S., in a simple ceremony held in Kuala Lumpur, Malaysia, marking a significant personal milestone in his fifties.

ADVERTISEMENT
ADVERTISEMENT