ADVERTISEMENT

കന്നഡ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമ ‘ടോക്സിക്ക്’ ന്റെ പുതിയ ടീസറും വൈറൽ. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെയാണ് ഈ ടീസറിലൂടെ പരിചയപ്പെടുത്തുന്നത്. നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് സിനിമയിലെ നായികമാര്‍.

അച്ഛനും മകനുമായി ചിത്രത്തിൽ ഇരട്ട േവഷത്തിലാകും യാഷ് എത്തുക എന്ന റിപ്പോർട്ട് ഉണ്ട്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി നിർവഹിക്കുന്നത്.

ADVERTISEMENT

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.

ADVERTISEMENT
Toxic Movie: Yash and Geethu Mohandas' Pan-Indian Venture Unveils New Teaser:

Toxic's new teaser, featuring Yash and directed by Geethu Mohandas, introduces the film's female leads: Nayanthara, Rukmini Vasanth, Tara Sutaria, Huma Qureshi, and Kiara Advani. This pan-Indian project, set for an August 26th release, boasts a stellar technical crew including cinematographer Rajeev Ravi and action choreographers JJ Perry, Anbariv, and Kicha Khamphakdee.

ADVERTISEMENT
ADVERTISEMENT