ADVERTISEMENT

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സിനിമയുടെ റിലീസ് പ്രഖ്യാപന ടീസർ വൈറൽ. ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗദ എന്നിവരെ ടീസറിൽ കാണാം. പ്രധാന വില്ലൻ വേഷത്തിലെത്തുന്ന സുരാജിന്റെ കണ്ണുകളുടെ ദൃശ്യം ടീസറിൽ വന്നുപോകുന്നു.

വിനായന്റെ കഥാപാത്രമായ വർമന്റെ ഫ്ലാഷ് ബാക്ക് ഡയലോഗിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. രജനിയുടെ കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്നില്ല. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും.

ADVERTISEMENT

2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ‘ജയിലറി’ലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആഗോള ബോക്സ് ഓഫിസില്‍ 600 കോടിയിലേറെയാണ് ചിത്രം നേടിയത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം.

ADVERTISEMENT
Jailer 2: Rajinikanth's Upcoming Film Teaser Goes Viral:

Jailer 2, the much-anticipated sequel starring Rajinikanth and directed by Nelson Dilipkumar, has released its announcement teaser, creating a viral sensation. The teaser offers glimpses of supporting cast members and hints at the return of Vinayakan's character, with the film slated for a theatrical release on October 15th.

ADVERTISEMENT
ADVERTISEMENT