ADVERTISEMENT

താൻ മോഡൽ ആയ ടൂത്ത് പേസ്റ്റിന്റെ പരസ്യ ചിത്രത്തിന്‍ മേല്‍ തുപ്പിയ യുവാവിന്റെ നടപടിക്കെതിരെ ഹിന്ദിനടി ദിവ്യ ഉണ്ണി രംഗത്ത്. പോസ്റ്ററിലെ തന്റെ മുഖത്തിനു മേൽ തുപ്പിയതിന്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ഇതു തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും സ്ത്രീകളോട് ഒരു വിഭാഗം പുരുഷന്‍മാര്‍ക്കുള്ള നിലപാടും ‘ബഹുമാനവും’ ആണിതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ADVERTISEMENT

‘പോസ്റ്ററിലുള്ളത് ദിവ്യ ഉണ്ണിയാണെന്ന് കരുതേണ്ട. അതൊരു സ്ത്രീയുടെ മുഖമാണ്. അതേത് സ്ത്രീയുമാകാം. ഞാനത് വ്യക്തിപരമായി കാണുന്നില്ല. അങ്ങനെ കരുതുന്നതേ ശരിയല്ല. വിഡിയോ കണ്ടപ്പോള്‍ ഞാനല്‍പം അസ്വസ്ഥയായി എന്നത് സത്യമാണ്. പക്ഷേ രാജ്യത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നത് വച്ച് നോക്കുമ്പോള്‍ ഇതൊന്നുമല്ല. രാജ്യത്തെ സ്ത്രീകള്‍ക്കെന്താണ് സംഭവിക്കുന്നത് ? അവര്‍ ഓരോ നേരവും അപമാനിക്കപ്പെട്ടും അക്രമത്തിനിരയാക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടുമിരിക്കുകയാണ്. അതിനെതിരെ ശബ്ദമുയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ആളുകളുടെ ചിന്തയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് ചിന്തകളുടെയും വളര്‍ത്തിയതിന്റെയും തലമുറയുടെയും സമൂഹത്തിന്റെയും പ്രശ്നമാണ്. ചിന്താരീതി തെറ്റാണെന്ന് നമ്മുടെ പുരുഷന്‍മാര്‍ക്ക് തോന്നാത്ത കാലത്തോളം, നമ്മുടെ ആണ്‍കുട്ടികളെ ഇത്തരത്തിലല്ലാതെ വളര്‍ത്താത്ത കാലത്തോളം ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ഇത്ര അരക്ഷിതാവസ്ഥ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല’.– ദിവ്യ കുറിച്ചു.

ADVERTISEMENT

നടിയും എഴുത്തുകാരിയും സംവിധായികയുമാണ് ദിവ്യ.

Divya Unni Condemns Spitting on Her Advertisement Poster:

Divya Unni, a Malayalam actress, has spoken out against a young man who spat on a poster of a toothpaste advertisement featuring her face. She views this act not as a personal attack but as a reflection of the 'respect' and attitude some men have towards women, highlighting the broader issues of harassment and violence faced by women in the country.

ADVERTISEMENT
ADVERTISEMENT