ADVERTISEMENT

കാന്താര ഒന്നും രണ്ടും ഭാഗങ്ങളിലൂടെ ഇന്ത്യയൊട്ടുക്ക് ആരാധകരെ സ്വന്തമാക്കിയ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് ഭാര്യ പ്രഗതി ഷെട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഋഷഭിനൊപ്പമുള്ള ചിത്രങ്ങളും പ്രഗതി പങ്കുവച്ചിട്ടുണ്ട്.

‘ഓരോ ദിവസവും പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ. നിങ്ങളുടെ സ്‌നേഹം എന്റെ വെളിച്ചവും സമാധാനവും ഇന്നത്തെ വ്യക്തിത്വം രൂപപ്പെടുത്തിയ ആത്മവിശ്വാസത്തിന്റെ ഉറവിടവുമാണ്. പങ്കാളിയെന്ന നിലയിൽ എന്റെ ഏറ്റവും വലിയ പിന്തുണയും ചെറിയ ലോകത്തെ അനന്തസാധ്യതകളുടെ സമുദ്രവുമാക്കിയ അനുഗ്രഹമാണ് നിങ്ങൾ. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമേറെ നിങ്ങളെന്റെ ജീവിതം മനോഹരമാക്കി’.– പ്രഗതി കുറിച്ചു.

ADVERTISEMENT

കോസ്റ്റ്യൂം ഡിസൈനറാണ് പ്രഗതി. ‘കാന്താര’യ്ക്ക് പ്രഗതിയൊരുക്കിയ വേഷങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. 2017 – ലാണ് ഇരുവരും വിവാഹിതരായത്. റൺവിത്, രാധ്യ എന്നിവരാണ് മക്കൾ.

ADVERTISEMENT
Pragati Shetty's Love Note to Husband Rishab Shetty:

Rishab Shetty's birthday was celebrated by his wife, Pragati Shetty, with a heartfelt note that has gained attention. Pragati, who is a costume designer and contributed to the acclaimed film 'Kantara', expressed her deep love and appreciation for Rishab as a partner and supporter.

ADVERTISEMENT
ADVERTISEMENT