ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ഏറ്റവും പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ക്ഷീണിതനായുള്ള രൂപവും ആരോഗ്യസ്ഥിതിയുമാണ് ആരാധകരെ ആശങ്കയിലാക്കിയത്. തീരെ വയ്യാത്ത അവസ്ഥയിലാണ് താരം. ഇടയ്ക്ക് ചുമയ്ക്കുന്നുമുണ്ട്. ഇതോെട പല തരത്തിലുള്ള ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
വിഡിയോ ചർച്ചയായതോടെ ഇതേ ലുക്കിലുള്ള തന്റെ പുതിയ കുറച്ച് ചിത്രങ്ങള്‍ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ആപ് ലോഗോൻ കി തബിയത് കൈസി ഹേ ?’ (നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?) എന്നാണ് ഊഹാപോഹങ്ങൾക്കു മറുപടിയെന്നോണം സൽമാൻ പോസ്റ്റിൽ കുറിച്ചത്.
അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ‘മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്’ ആണ് സൽമാന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
ADVERTISEMENT
Salman Khan's Frail Appearance Sparks Fan Concern:
Salman Khan's recent appearance at a public event in Mumbai has sparked concern among his fans due to his visibly frail appearance and health condition. The actor was seen coughing and appearing unwell, leading to widespread speculation on social media about his well-being. In response to these rumors, Salman Khan shared new pictures of himself in a similar look on Instagram, accompanied by the caption 'How is everyone's health?'. His upcoming film, 'Maatrubhoomi: The Last Chair' directed by Abhiraj Menan, is slated for release soon.