ADVERTISEMENT

വിജയ് നായകനായ പുതിയ ചിത്രം ജനനായകൻ തിയേറ്ററുകളിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിന്റെ ആദ്യഷോ കാണാൻ പ്രമുഖ നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ. ചെന്നൈ കോയമ്പേടിലുള്ള പ്രശസ്തമായ രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാന്‍ എത്തിയത്.

സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കായിരുന്നു. സുരക്ഷാ ജീവനക്കാരും പൊലീസും ഏറെ പണിപ്പെട്ടാണ് തൃഷയെ കാറിൽ കയറ്റി അയച്ചത്.

ADVERTISEMENT

അതേസമയം, ‘ജനനായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്നാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പറയുന്നത്. ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ്സ് ചെയ്യുമെന്നും അവർ പറഞ്ഞു.

എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ് നിർമിച്ചിരിക്കുന്നത്. ബോബി ഡിയോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമിത ബൈജു, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ADVERTISEMENT
Vijay's 'Jananayagan' Hits Theaters, Trisha Krishnan's Viral Appearance:

Jananayagan, starring Vijay, recently premiered in theaters, with prominent actress Trisha Krishnan attending the first show, a video of which has gone viral. She visited the renowned Rohini Theatre in Koyambedu, Chennai, to watch the film. Upon exiting, she was met with a large crowd of fans eager to see her and offer wishes, requiring significant effort from security and police to escort her to her car. Trisha's mother, Uma Krishnan, expressed sadness that 'Jananayagan' is Vijay's last film, stating she thoroughly enjoyed it and will miss seeing him on screen. Directed by H. Vinodh and produced by Venkat K. Narayanan under KVN Productions, the movie features Bobby Deol as the villain, alongside a star-studded cast including Mamitha Baiju, Pooja Hegde, Prakash Raj, Gautham Vasudev Menon, Naren, and Priyamani.

ADVERTISEMENT
ADVERTISEMENT