‘എന്റെ സംഗീത യാത്രയില്‍ അദ്ദേഹത്തിന്റെ പിന്തുണ അവിസ്മരണീയമായ നേട്ടങ്ങളാണ് സമ്മാനിച്ചത്’: ആശംസകളുമായി ശ്വേത മോഹന്‍
Shweta Mohan Wishes Dhanush a Happy Birthday, Highlights His Musical Support
നടന്‍ ധനുഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക ശ്വേത മോഹന്‍. ധനുഷിനൊപ്പമുളള ചിത്രങ്ങളും ശ്വേത പങ്കുവച്ചു. ‘പ്രിയപ്പെട്ട ധനുഷ് സാറിന് ജന്മദിനാശംസകള്‍. എന്റെ സംഗീത യാത്രയില്‍ അദ്ദേഹത്തിന്റെ പിന്തുണ അവിസ്മരണീയമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. തന്റെ കലയോടും സംഗീതത്തോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യം ഞാന്‍ ഏറെ ആദരവോടെയാണ് കാണുന്നത്. പരസ്പരമുള്ള ഈ ബഹുമാനവും സ്‌നേഹവും ഇനിയും മനോഹരമായ ഒട്ടനേകം സംഗീതാനുഭവങ്ങളിലേക്ക് നമ്മെ ഒരുമിച്ച് നയിക്കട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് ശ്വേത മോഹന്‍ കുറിച്ചത്.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചയ്യുന്ന ‘ഓം’ ആണ് ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു.
ADVERTISEMENT
ADVERTISEMENT
Shweta Mohan Wishes Dhanush a Happy Birthday, Highlights His Musical Support:
Dhanush's birthday was celebrated by singer Shweta Mohan, who shared photos with him. She expressed her gratitude for his unforgettable support and appreciation for his passion for art and music, wishing for their mutual respect and love to lead to many more beautiful musical experiences. Dhanush's upcoming film 'Om', directed by Rajkumar Periyasamy, also features Mammootty in a significant role.