‘അനുവാദമില്ലാതെ അയാൾ കാരവാനിലേക്ക് കയറി വന്നു, ഷർട്ട് ഊരി മാറ്റി നെഞ്ചിലെ ടാറ്റൂ കാണിച്ചു’: മോശം അനുഭവം തുറന്നു പറഞ്ഞ് കാജൽ അഗർവാൾ
Kajal Agarwal Recounts Disturbing Film Set Encounter
ഒരിക്കൽ ഒരു സിനിമ സെറ്റിലുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് പ്രശസ്ത തെന്നിന്ത്യന്‍ നടി കാജൽ അഗർവാൾ. താൻ വിശ്രമിക്കുകയായിരുന്ന കാരവാനിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയ സഹസംവിധായകന്റെ പ്രവൃത്തി തന്നെ ഭയപ്പെടുത്തിയെന്ന് താരം പറയുന്നു.
ഷൂട്ടിങ് കഴിഞ്ഞു കാരവാനിൽ വിശ്രമിക്കുമ്പോഴാണ് ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഒരാൾ യാതൊരു അനുവാദവുമില്ലാതെ അകത്തേക്ക് കയറിവന്നത്. പെട്ടെന്ന് തന്റെ ഷർട്ട് ഊരിമാറ്റിയ അയാള്‍ തന്റെ മാറിൽ പച്ചകുത്തിയിരുന്ന കാജലിന്റെ പേര് കാണിക്കുകയായിരുന്നുവെന്നും താൻ വല്ലാതെ ഭയന്നുപോയെന്നും എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കാജൽ പറഞ്ഞു.
ADVERTISEMENT
പേര് പച്ചകുത്തിയത് ആരാധന കൊണ്ടാണെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുന്ന സ്ഥലത്തേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയത് തികച്ചും അനുചിതവും അസ്വീകാര്യവുമായ പെരുമാറ്റമാണെന്നും നടി വ്യക്തമാക്കി.
ADVERTISEMENT
Kajal Agarwal Recounts Disturbing Film Set Encounter:
Kajal Agarwal, a prominent South Indian actress, recently recounted a distressing experience on a film set where a co-director entered her caravan without permission. While she was resting, the individual barged in, removed his shirt, and revealed a tattoo of her name on his chest. Agarwal expressed that this act, though potentially stemming from admiration, was inappropriate and unacceptable given the violation of her personal space. The incident left her feeling frightened and highlighted concerns about personal safety and boundaries in the workplace. This revelation sheds light on the challenges faced by actresses and the importance of respecting personal space.