‘അകന്നു കഴിഞ്ഞപ്പോഴാണ് ആ ബന്ധത്തിന്റെ വില മനസ്സിലായത്’: മനസ്സ് തുറന്ന് ജേസൺ സഞ്ജയ്
Vijay's Son Jason Sanjay Opens Up About Sister Bond in 'Sigma' Interview
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ സൂപ്പർതാരവുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് താരപുത്രൻ യൂ ട്യൂബ് ചാനലിനോടു സംസാരിച്ചത്.
അഭിമുഖത്തിൽ സഹോദരിയായ ദിയയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ജേസൺ മനസ്സുതുറന്നത് ഹൃദ്യമാണ്.
ADVERTISEMENT
കുട്ടിക്കാലത്ത് എന്തെങ്കിലും ചെറിയ കാരണങ്ങൾ മതി വഴക്കിടാൻ. എന്നാൽ എല്ലാ തവണയും തെറ്റ് തന്റെ ഭാഗത്താണെന്ന് വീട്ടുകാർ വിശ്വസിക്കാറുണ്ടായിരുന്നുവെന്ന് ജേസൺ ചിരിയോടെ പറയുന്നു. പിന്നീട് പഠനത്തിനായി താൻ വീട് വിട്ട് പുറത്തു പോയി. കുറച്ചു കാലത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ സഹോദരി ദിയയും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയി. മാറിനിന്നപ്പോഴാണ് സഹോദരിയെ എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്. അതിന് ശേഷം ഇരുവരും പതിവായി വിഡിയോ കോളിലൂടെ സംസാരിക്കാൻ തുടങ്ങിയെന്നും അകലം കൂടിയപ്പോഴാണ് പരസ്പരബന്ധം കൂടുതൽ ശക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് എളുപ്പത്തിൽ പിന്നോട്ട് പോകുന്ന ആളല്ല സഹോദരിയെന്നും ആരെങ്കിലും അഭിപ്രായം പറഞ്ഞാലും സ്വന്തം നിലപാട് വ്യക്തമായി വിശദീകരിച്ച് മറ്റുള്ളവരെ മനസ്സിലാക്കാൻ അവൾക്ക് കഴിയുമെന്നും സംവിധായകനെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് അത്തരമൊരു വ്യക്തിത്വത്തിന്റെ മൂല്യം തനിക്ക് കൂടുതൽ ബോധ്യമായതെന്നും ജേസൺ പറഞ്ഞു.
ADVERTISEMENT
Vijay's Son Jason Sanjay Opens Up About Sister Bond in 'Sigma' Interview:
Jason Sanjay, the son of Tamil Nadu Chief Minister and superstar actor Vijay, has become a topic of discussion on social media following an interview. The star son spoke to a YouTube channel as part of the promotion for his directorial debut film 'Sigma'. In the interview, Jason shared a heartwarming account of his close bond with his sister, Diya. He reminisced about childhood squabbles, admitting that his parents often sided with him even when he was at fault. He later moved away for studies, and upon his return, his sister also left for higher studies abroad. It was during this separation that he realized how much he missed her, leading them to start regular video calls, strengthening their bond. Jason also praised his sister's strong resolve and ability to explain her stance clearly to others, a quality he began to appreciate more as he ventured into filmmaking.