രക്താർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്) അന്തരിച്ചു. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഗജനി’യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് പ്രദീപ് റാവത്ത്. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രദീപ് റാവത്ത് ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ADVERTISEMENT
മോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹത്തിന്റെ മലയാള സിനിമകൾ. തെലുങ്ക് ചിത്രമായ ‘ഗായപദ്ദ സിംഹം’ ആണ് അവസാന സിനിമ.
കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.
ADVERTISEMENT
Veteran Actor Pradeep Rawat Passes Away at 74:
Pradeep Rawat, a veteran Indian actor known for his roles in various Indian languages and English films, has passed away at the age of 74 after a long battle with leukemia. He was undergoing treatment in a private hospital in Mumbai where he breathed his last on Tuesday evening. Rawat gained significant popularity among Malayalam audiences for his role in the Tamil blockbuster 'Gajini' and also appeared in several Malayalam films like 'Chinatown', 'Ith Pathiramanal', 'Cousins', and 'Oru Kadathanadan Katha'. His last film was the Telugu movie 'Gayapadu Simham'.