ADVERTISEMENT

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ടീസർ വൈറൽ. ജദാൽ എന്ന കഥാപാത്രമായി, കരിയറിലെ ഏറ്റവും വലിയ മാസ്സ് വേഷത്തിലാണ് നാനി.

ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള ടീസറിന്റെ ഹൈലൈറ്റ്. വയലൻസിന് പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

ADVERTISEMENT

2026 സെപ്റ്റംബർ 24 ന് ചിത്രം റിലീസാകും. ചിത്രം നിർമിക്കുന്നത് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയല്‍.

സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം. എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

ADVERTISEMENT
Nani's 'paradise' Teaser Goes Viral: A Mass Action Extravaganza:

Dasara, the pan-Indian film starring Telugu superstar Nani and directed by Srikanth Odela, has released its teaser, creating a buzz online. Nani portrays the character 'Jadhal' in what is described as the biggest mass role of his career. The 1 minute and 42-second teaser highlights thrilling action sequences, indicating a strong emphasis on violence throughout the film. 'Dasara' is slated for a theatrical release on September 24, 2026. Produced by Sudhakar Cherukuri under Sri Lakshmi Venkateswara Cinemas, the film features music by Anirudh Ravichander and stars Bollywood actor Raghav Juyal as the antagonist. The movie will be released in Telugu, Kannada, Malayalam, Tamil, Hindi, Bengali, English, and Spanish.

ADVERTISEMENT
ADVERTISEMENT