രണ്ട് വേഷത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ യഷ്, ഞെട്ടിച്ച് കിയാര അദ്വാനി: ‘ടോക്സിക്’ സിനിമയുടെ ട്രെയിലർ ഹിറ്റ്
Yash's 'Toxic' Trailer is a Hit: Geethu Mohandas Directorial Features Star-Studded Cast
കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന പാൻ ഇന്ത്യൻ റിലീസ് ‘ടോക്സിക്’ സിനിമയുടെ ട്രെയിലർ ഹിറ്റ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് യാഷ് എത്തുന്നത്.
കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, ഹിമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിങ്ങനെ അഞ്ച് നായികമാരാണ് ചിത്രത്തില്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാകും സിനിമയിൽ എന്നും സൂചനകളുണ്ട്.
ADVERTISEMENT
മലയാളി സുദേവ് നായരും പ്രധാന വേഷത്തിലുണ്ട്. ഗീതു മോഹൻദാസും യാഷും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഓഗസ്റ്റ് 26ന് സിനിമ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.
ADVERTISEMENT
Yash's 'Toxic' Trailer is a Hit: Geethu Mohandas Directorial Features Star-Studded Cast:
Toxic, the pan-Indian film starring Kannada superstar Yash, has released its hit trailer. Directed by Geethu Mohandas, Yash portrays a dual role with three distinct looks in the movie. The film boasts a star-studded cast of five heroines: Kiara Advani, Nayanthara, Tara Sutaria, Huma Qureshi, and Rukmini Vasanth, with indications of strong female characters. Malayalam actor Sudev Nair also plays a significant role, and the story is co-written by Geethu Mohandas and Yash. The movie, shot in Kannada and English, will be released on August 26th in Malayalam, Tamil, Telugu, and Hindi.