ADVERTISEMENT

ആശുപത്രിയിൽ നിന്നുള്ള തന്റെ വിഡിയോ പങ്കുവച്ച് നടി ഷക്കീല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന്റെയും തിരികെ വീട്ടിലെത്തിയതിന്റെയും ദൃശ്യങ്ങള്‍ ഉൾപ്പെടുത്തിയ വിഡിയോ താരം തന്റ യുട്യൂബ് ചാനലിൽ പങ്കുവച്ചു. ശസ്ത്രക്രിയയ്ക്കായാണ് ഷക്കീല ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. താരം കോളർ നെക്ക് ഉപയോഗിച്ചിട്ടുണ്ട്. പരിചാരകരുടെ സഹായത്തോടയാണ് താരം കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ. ഇതെല്ലാം ഒരു ട്രോൾ രൂപത്തിലാണ് വിഡിയോയിൽ രസകരമായി കാണിച്ചിരിക്കുന്നത്.

കിടന്നു കൊണ്ട് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചതാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഷക്കീല പറയുന്നു.

ADVERTISEMENT

‘‘ഫോൺ കിടക്കയിൽ വച്ച്, ചരിഞ്ഞു കിടന്ന് 4 മണിക്കൂർ വരെ ഗെയിം കളിക്കും. ഇടയ്ക്ക് ചായയോ കാപ്പിയോ കഴിക്കാൻ മാത്രമേ എഴുന്നേൽക്കാറുള്ളൂ. അതോടെ കഴുത്ത് പ്രശ്നമായി. സർജറി വേണ്ടി വന്നു. ദയവായി എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. ഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക’’.– ഷക്കീല പറയുന്നു.

താരത്തിന്റെ അസുഖം പെട്ടെന്ന് ഭേദമാകട്ടേയെന്ന് ആരാധകരും പ്രേക്ഷകരും വിഡിയോയ്ക്കു താഴെ കന്റുകളുമായി എത്തുന്നുണ്ട്.

ADVERTISEMENT
Actress Shakila Shares Hospitalization Video After Surgery:

Shakila, a well-known Malayalam actress, recently shared a video on her YouTube channel detailing her experience of being hospitalized for surgery and her subsequent return home. The video, presented in a humorous, troll-like style, shows her requiring assistance for basic activities like getting out of bed and eating, and wearing a neck collar. Shakila attributed her condition to prolonged phone usage while lying down, specifically mentioning playing games for up to four hours at a time, which led to a neck problem requiring surgery. She urged her followers to be cautious and limit their phone usage. Fans and audiences have flooded the comments section with well wishes for her speedy recovery.

ADVERTISEMENT
ADVERTISEMENT