ADVERTISEMENT

പ്രേക്ഷകർക്ക് പ്രിയങ്കരരായ താരദമ്പതികളാണ് നടൻ രഞ്ജിത്തും നടി പ്രിയ രാമനും. തമിഴ്–മലയാളം പ്രേക്ഷകർക്ക് സുപരിചിതരാണ് ഇരുവരും. ഇപ്പോഴിതാ, പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പ്രിയ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാകുന്നത്.

‘എല്ലാം അര്‍ത്ഥവത്താക്കുന്നവനേ... പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങള്‍ക്ക് ശാന്തതയേകുന്നവനേ... ഞങ്ങളുടെ നങ്കൂരവും ചുക്കാന്‍ പിടിക്കുന്ന ശക്തിയും ഉറച്ച ആശ്രയവുമായുള്ളവനേ... നീയാണ് ഞങ്ങളുടെ ലോകം! ജന്മദിനാശംസകള്‍’ എന്നാണ് പ്രിയ രാമന്‍ കുറിച്ചത്.

ADVERTISEMENT

1999 – ല്‍, ‘നേസം പുതുസ്’ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പ്രിയയും രഞ്ജിത്തും പ്രണയത്തിലായത്. പിന്നീട് വിവാഹിതരായി. എന്നാല്‍ 2014– ല്‍ ഇവര്‍ പിരിയുകയും അതേവര്‍ഷം രഞ്ജിത്ത് നടി രാഗസുധയെ വിവാഹം കഴിക്കുകയും ചെയ്തു. 2015– ല്‍ രഞ്ജിത്തും രാഗസുധയും വേര്‍പിരിഞ്ഞു. 2021– ല്‍ രഞ്ജിത്തും പ്രിയാരാമനും വീണ്ടും ഒരുമിച്ചു. രണ്ട് ആണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക്.

ADVERTISEMENT
Priya Raman Wishes Ranjith a Happy Birthday:

Priya Raman, Ranjith, husband, birthday wishes, love, support, strength, world, Malayalam, Tamil, cinema, Nesam Pudhusu, married, separated, Raghasudha, remarried, reunited, two sons.

ADVERTISEMENT
ADVERTISEMENT