പ്രശസ്ത ഹിന്ദിനടി അനന്യ രാജിന്റെ മരണവിവരം പുറത്തുവിടാൻ ഒരുമാസം വൈകിയത് എന്തുകൊണ്ടാണെന്ന് ആരാധകർ. ഇക്കഴിഞ്ഞ ജൂലൈ 15 ന് അനന്യ രാജ് അന്തരിച്ചെന്നാണു കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ കുടുംബം വിശദീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’ എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ കുടുംബം ആരാധകരെ അറിയിച്ചത്. അനന്യയുടെ ആത്മാവിനായി പ്രാർഥിക്കണമെന്നും കുടുംബം.
ADVERTISEMENT
അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ‘7 അവേഴ്‌സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ‘ദി ഫൈനൽ എക്സിറ്റ്’ (2017), ‘ഗോസ്റ്റ്’ (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Ananya Raj's Death Announcement Sparks Fan Concerns Over Delay:
Ananya Raj's family revealed her death on July 15th, a month after it occurred, prompting fan queries. The renowned Hindi actress had been battling physical and mental health issues for over a year, fighting them like a warrior. Her family shared the sad news on Instagram, requesting prayers for her soul. Many fans are seeking details regarding the cause of death. Ananya Raj made her Bollywood debut in '7 Hours To Go' in 2016 and also appeared in 'The Final Exit' and 'Ghost'.