ADVERTISEMENT

സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് നടി ഖുശ്ബു സുന്ദര്‍. 1986 - ല്‍ റിലീസായ തെലുങ്ക് ചിത്രം ‘കലിയുഗ പാണ്ഡവുലു’വിന്റെ പോസ്റ്റർ പങ്കുവച്ചാണ് ഖുശ്ബുവിന്റെ പോസ്റ്റർ. ഖുശ്ബുവിന്റെ ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമയാണിത്. വെങ്കിടേഷ് ആയിരുന്നു ചിത്രത്തില്‍ നായകന്‍.
‘സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എന്റെ ഏറ്റവും ആദ്യത്തെ സൗത്ത് ഇന്ത്യന്‍ ചിത്രമായ ‘കലിയുഗ പാണ്ടവുലു’ 1986-ല്‍ ഇതേ ദിവസമാണ് റിലീസ് ചെയ്തത്. സൗത്ത് ഇന്ത്യയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, കൗതുകം നിറഞ്ഞ 15 വയസ്സുള്ള ഒരു കൊച്ചു പെണ്‍കുട്ടിയായാണ് ഞാന്‍ ഇവിടേക്ക് നടന്നു വന്നത്. എന്നാല്‍ പിന്നീട് ഇവിടെ ഒരു കരിയറും ജീവിതവും ഒരു കുടുംബവും തന്നെ കെട്ടിപ്പടുക്കാന്‍ എനിക്ക് സാധിച്ചു. എന്നെ പിന്തുണയ്ക്കുകയും, നിരുപാധികം സ്‌നേഹിക്കുകയും, ഒപ്പം നില്‍ക്കുകയും വഴിനടത്തുകയും ചെയ്ത ഓരോരുത്തരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.
എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും എന്റെ ജീവിതത്തിന്റെ ഭാഗമാവുകയും, ഈ അത്ഭുതകരമായ യാത്രയില്‍ എന്നോടൊപ്പം സഞ്ചരിക്കുകയും ചെയ്ത എന്റെ ആരാധകര്‍ക്കായി എന്റെ കോടി പ്രണാമങ്ങള്‍! നിങ്ങളില്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന ഞാന്‍ ഉണ്ടാകുമായിരുന്നില്ല.
തെലുങ്ക് സിനിമയിലൂടെ എന്നെ സൗത്ത് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ അന്തരിച്ച ശ്രീ ഡി. രാമാനായിഡു സാറിനോടും, ശ്രീ കെ. രാഘവേന്ദ്ര ഗാരുവിനോടും, ശ്രീ സുരേഷ് നായിഡു ഗാരുവിനോടും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു.
ഈ 40 വര്‍ഷത്തെ യാത്രയിലെ ഏറ്റവും മനോഹരമായ ഭാഗം, വെങ്കിടേഷില്‍ എനിക്ക് ജീവിതകാലം മുഴുവന്‍ കൂടെയുള്ള ഒരു നല്ല സുഹൃത്തിനെ ലഭിച്ചു എന്നതാണ്. ഒരു നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയും, ഒരു വലിയ സൂപ്പര്‍സ്റ്റാറായി മാറിയിട്ടും എന്നത്തെയും പോലെ എളിമയുള്ള വ്യക്തിയായി തുടരുന്നതും എപ്പോഴും എനിക്ക് പ്രചോദനമാണ്. കഴിഞ്ഞ 40 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നതിന് നന്ദി വെങ്കി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒന്നിച്ചുണ്ടാകും കൂട്ടുകാരാ... നിരുപാധികമായ സ്‌നേഹത്തോടെ’.– ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
Khushbu Sundar Completes 40 Years in South Indian Cinema:

Khushbu Sundar celebrates 40 years in South Indian cinema, marking the anniversary of her debut film 'Kaliyuga Pandavulu' released on this day in 1986. She reflects on her journey from a curious 15-year-old to establishing a career, life, and family in the industry. Expressing gratitude to her fans, mentors, and colleagues, she particularly thanks Venkatesh, her co-star and lifelong friend, for his support and continued friendship. Sundar acknowledges the late D. Ramanaidu, K. Raghavendra, and Suresh Naidu for introducing her to South Indian cinema. Her heartfelt post highlights the immense impact of her fans and the inspiration she draws from Venkatesh's enduring humility despite his superstardom.

ADVERTISEMENT
ADVERTISEMENT