ADVERTISEMENT

നടി നയൻതാര തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തല മുണ്ഡനം ചെയ്തെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. പ്രചരിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ്. കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് തിരുത്തി പ്രചരിപ്പിച്ചത്.

ടോക്സിക് സിനിമയുടെ റിലീസിന് മുന്നോടിയായി നയൻതാര തല മുണ്ഡനം ചെയ്തെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചത്.

ADVERTISEMENT

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. യഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും അണിനിരക്കുന്നു.

ADVERTISEMENT
Nayanthara's AI-Generated Head Shaving Photos Viral, Experts Denounce:

Nayanthara's head shaving images are fake, with AI technology used to create them. The viral pictures are manipulated versions of her visit to Tirupati temple with her husband Vignesh Shivan in April. The fabricated images circulated on social media claiming Nayanthara shaved her head ahead of the release of her film 'Toxic'. 'Toxic', directed by Geethu Mohandas, features Yash in the lead role alongside Kiara Advani, Thara Sutaria, Rukmini Vasant, and Huma Qureshi. The film is set to be a major release for Nayanthara.

ADVERTISEMENT
ADVERTISEMENT